ജഡ്ജി നിയമനങ്ങളിൽ സുതാര്യത വേണമെന്ന് ജസ്റ്റിസ് ഉജ്ജൽ

നിയമവാർത്ത – ജഡ്ജി നിയമനങ്ങളിൽ സുതാര്യത വേണം
ഡിജിറ്റൽ പതിപ്പ് 2026 ഓഗസ്റ്റ് 4, ചൊവ്വ
വോള്യം: 42 | ലക്കം: 184
വില: ₹ 6.00

നിയമവാർത്ത

NIYAMA VARTHA DAILY • LEGAL & JUDICIAL NEWS DISPATCH

ന്യൂഡൽഹി / കൊച്ചി 2026 ഓഗസ്റ്റ് 4, ചൊവ്വ www.niyamavartha.in
ജുഡീഷ്യറി / വിധി

ജഡ്ജി നിയമനങ്ങളിൽ സുതാര്യത വേണമെന്ന് ജസ്റ്റിസ് ഉജ്ജൽ

നിയമന കാരണങ്ങൾ കൊളീജിയം വെളിപ്പെടുത്തണം

മനോരമ ലേഖകൻ ന്യൂഡൽഹി

ന്യൂഡൽഹി • ജഡ്ജി നിയമനങ്ങളിൽ സുപ്രീം കോടതി കൊളീജിയത്തിന് കൃത്യമായ വിശദീകരണമുണ്ടാകണമെന്നും നിലവിൽ സുതാര്യത പാലിക്കാത്തതു പല പഴുതുകളും സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ.

ഇല്ലെങ്കിൽ ജനങ്ങൾക്കെതിരെ ‘ഉറുമ്പ്’ തുടങ്ങിയ ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ജഡ്ജിമാർ പദവിയിലെത്തുമെന്നും ഡൽഹിയിൽ വിധി സെന്റർ ഫോർ ലീഗൽ പോളിസിയുടെ ‘ജുഡീഷ്യൽ ട്രാൻസ്പരൻസി ഇൻഡക്സ്’ പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു.

“ആരാണ് തങ്ങളുടെ ജഡ്ജിയായി വരുന്നതെന്ന് ജനങ്ങൾ അറിഞ്ഞാൽ എന്താണ് കുഴപ്പം?”

— ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

ചീഫ് ജസ്റ്റിസ് അടക്കം 5 മുതിർന്ന ജഡ്ജിമാർ അടങ്ങുന്നതാണ് സുപ്രീംകോടതി കൊളീജിയം. നിയമനങ്ങളുമായി ബന്ധപ്പെട്ട് അവിടെ നടക്കുന്ന ചർച്ചകൾ രഹസ്യമായി സൂക്ഷിക്കുന്നു. ജുഡീഷ്യൽ സുതാര്യതയെന്ന ആശയത്തിന് വിരുദ്ധമാണിത്.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ആരാണ് തങ്ങളുടെ ജഡ്ജിയായി വരുന്നതെന്ന് ജനങ്ങൾ അറിഞ്ഞാൽ എന്താണ് കുഴപ്പം? അടുത്തിടെയുണ്ടായ മൂന്ന് കൊളീജിയം ശുപാർശകൾ, നിയമനങ്ങളുടെ കാരണങ്ങൾ ഉൾപ്പെടുത്താതെയായിരുന്നുവെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു.

ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം ശുപാർശ തയ്യാറാക്കുമ്പോൾ അവരെ തിരഞ്ഞെടുത്തതിന്റെ കാരണം കൃത്യമായി രേഖപ്പെടുത്തണം. അതുണ്ടാകാത്തതിനാലാണു ഭരണഘടനയോടു കൂറില്ലാത്ത വ്യക്തികൾ പദവികളിലെത്തുന്നത് – അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ നടന്ന ‘ജുഡീഷ്യൽ ട്രാൻസ്പരൻസി ഇൻഡക്സ്’ പ്രകാശന ചടങ്ങിൽ നിന്നുള്ള ദൃശ്യം

© 2026 നിയമവാർത്ത പബ്ലിക്കേഷൻസ്. എല്ലാ അവകാശങ്ങളും സംരക്ഷിതം.

വാർത്താ ഉറവിടം: വിധി സെന്റർ ഫോർ ലീഗൽ പോളിസി പ്രകാശനം & മനോരമ സ്പെഷ്യൽ റിപ്പോർട്ട്.