പ്രത്യേക പതിപ്പ് ഓഗസ്റ്റ് 10 - 15, 2026 റൗണ്ടപ്പ്
അക്ഷര വലിപ്പം:

നിയമ വാർത്ത

NIYAMA VARTHA • KERALAM & INDIA LEGAL JUDGMENT JOURNAL

"നീതിയും നിയമവും ജനങ്ങളിലേക്ക് - സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും പ്രതിദിന നിയമ കാര്യങ്ങൾ തത്സമയം"

തത്സമയ വാർത്തകൾ
സിവിൽ കേസും കൗണ്ടർ ക്ലെയിമും: ഒറ്റ അപ്പീൽ നൽകാം; കോർട്ട് ഫീ വെവ്വേറെ അടയ്ക്കണം കേസുകൾ കീഴ്ക്കോടതിയിലേക്ക് മടക്കി അയക്കരുത് (Remand) - അനാവശ്യ കാലതാമസം ഒഴിവാക്കണം ചെക്ക് കേസ്: ഒപ്പും വിവരങ്ങളും രണ്ട് മഷിയിലായാൽ ചെക്ക് അസാധുവാകില്ല കോടതി നടപടികൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് മാനനഷ്ടമല്ല മുൻകൂർ ജാമ്യം തള്ളുമ്പോൾ ഇടക്കാല സംരക്ഷണം നൽകാൻ കോടതിക്ക് അവകാശമില്ല വിൽപന ആധാരം രജിസ്റ്റർ ചെയ്താൽ തുക മുഴുവൻ നൽകിയില്ലെങ്കിലും ഉടമസ്ഥാവകാശം മാറും
പ്രധാന ലീഡ് വാർത്ത സുപ്രീം കോടതി വിധിന്യായം

സിവിൽ കേസും കൗണ്ടർ ക്ലെയിമും: ഒറ്റ അപ്പീൽ നൽകാം; എന്നാൽ കോർട്ട് ഫീ വെവ്വേറെ അടയ്ക്കണം!

Basudev v. Sanjay Kumar | Civil P.C., 1908, O.XLI R.1, O.VIII R.6A & O.XX R.6A

ഒറ്റ വിധിന്യായത്തിലൂടെ മൂല ഹർജിയും കൗണ്ടർ ക്ലെയിമും തീർപ്പാക്കിയാൽ അതിനെതിരെ ഒരുമിച്ച് കോമ്പോസിറ്റ് (Composite Appeal) അപ്പീൽ നൽകാൻ തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ അപ്പീലിൽ പ്രധാന ഹർജിക്കെതിരെയും കൗണ്ടർ ക്ലെയിമിനെതിരെയും ഉന്നയിക്കുന്ന വാദങ്ങൾ വ്യക്തമായി വേർതിരിച്ച് കാണിച്ചിരിക്കണം. രണ്ടു അപ്പീലുകൾക്കുള്ള കോർട്ട് ഫീസ് വെവ്വേറെ കണക്കാക്കി അടയ്ക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഈ ആഴ്ചയിലെ പ്രധാന വിധികൾ (Key Judgments)