നിയമ വാർത്ത
ലോയേഴ്സ് ഓഫ് കേരള അംഗങ്ങൾക്ക് സൗജന്യ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നു
“സഹായം തേടുന്നത് ജ്ഞാനത്തിന്റെയും മനക്കരുത്തിന്റെയും പ്രൊഫഷണൽ കരുത്തിന്റെയും ലക്ഷണമാണ്.”
ലോയേഴ്സ് ഓഫ് കേരളയും സ്വസ്തിക ഫൗണ്ടേഷൻസും ചേർന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ്.
കൊച്ചി: കേരളത്തിലെ പ്രക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ കൂട്ടായ്മയായ ‘ലോയേഴ്സ് ഓഫ് കേരള’ (Lawyers of Kerala) തങ്ങളുടെ അംഗങ്ങൾക്കായി സമ്പൂർണ്ണ സൗജന്യ കൗൺസിലിംഗ് സേവനങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ജീവകാരുണ്യ ട്രസ്റ്റായ ‘സ്വസ്തിക ഫൗണ്ടേഷൻസുമായി’ (Swastika Foundations) ചേർെന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അഭിഭാഷക വൃത്തിയിലുള്ള അമിത ജോലിസമ്മർദ്ദം, സമയപരിധി, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അഭിഭാഷകരുടെ വ്യക്തിജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കരുതൽ നടപടി. തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന ഈ സേവനം പൂർണ്ണമായും രഹസ്യാത്മകമായിരിക്കും.
നൽകുന്ന പ്രധാന സേവനങ്ങൾ
കൗൺസിലിംഗിനായി സമീപിക്കുന്ന അഭിഭാഷകരുടെ വിവരങ്ങൾ തികച്ചും സ്വകാര്യമായി സൂക്ഷിക്കുമെന്നും സുരക്ഷിതവും വിവേചനരഹിതവുമായ അന്തരീക്ഷത്തിൽ വിദഗ്ധരുടെ സേവനം ഉറപ്പാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സേവനങ്ങളുടെ സവിശേഷതകൾ
പൂർണ്ണമായും സൗജന്യം
ലോയേഴ്സ് ഓഫ് കേരളയിലെ എല്ലാ അംഗങ്ങൾക്കും ഈ സേവനം പൂർണ്ണമായും സൗജന്യമാണ്.
രഹസ്യാത്മകം & അജ്ഞാതം
വ്യക്തിഗത വിവരങ്ങളും സംഭാഷണങ്ങളും പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കപ്പെടും.
സുരക്ഷിത അന്തരീക്ഷം
തുറന്നു സംസാരിക്കാനും മനസ്സമാധാനം കണ്ടെത്താനുമുള്ള സുരക്ഷിത ഇടം.
വിദഗ്ധ പിന്തുണ
പരിപരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ കാരുണ്യത്തോടെയുള്ള പിന്തുണ.