LAWYERS OF KERALA
സത്യം • നീതി • നിയമവാഴ്ച | Lawyers of Kerala Special Bulletin
മുതിർന്ന അഭിഭാഷകനും ട്രിവാൻഡ്രം ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമായ അഡ്വ. ജെ. ഹരികുമാർ (68) നിര്യാതനായി
അമരസ്മരണയ്ക്ക് മുന്നിൽ
പ്രണാമം 🌹
ഇതുവരെ സമർപ്പിച്ച ആദരാഞ്ജലികൾ: 1,248
LAWYERS OF KERALA
കേരളത്തിലെ മുഴുവൻ അഭിഭാഷകരുടെയും ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നു.
തിരുവനന്തപുരം: കുറവൻകോണം വി.എച്ച് 352 ആര്യാലയത്തിൽ മുതിർന്ന അഭിഭാഷകനും ട്രിവാൻഡ്രം ബാർ അസോസിയേഷന്റെ മുൻ സെക്രട്ടറിയുമായ അഡ്വ. ജെ. ഹരികുമാർ (68) നിര്യാതനായി. ദീർഘകാലമായി തിരുവനന്തപുരം ബാറിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിയമ മേഖലയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
കുടുംബം: ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ആര്യ, ആർഷ. മരുമക്കൾ: മുരളീകൃഷ്ണ, പ്രമോദ്. കൊച്ചുമകൻ: അനുഗ്രഹ്.
അന്തിമോപചാരവും സംസ്കാര ചടങ്ങുകളും:
- ഭൗതികശരീരം വീട്ടിൽ എത്തിക്കുന്നത്: ശനിയാഴ്ച (25/07/2026) ഉച്ചയ്ക്ക് 2 മണിക്ക്.
- സംസ്കാരം: ഞായറാഴ്ച (26/07/2026) രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിൽ.
- സഞ്ചയനം: വെള്ളിയാഴ്ച (31/07/2026) രാവിലെ 8 ന് വീട്ടിൽ.
- ബന്ധപ്പെടേണ്ട നമ്പറുകൾ: 9820268412, 9946969241
അഭിഭാഷക വൃത്തിയിൽ നാല് പതിറ്റാണ്ടിലേറെക്കാലത്തെ സേവന പാരമ്പര്യമുള്ള അഡ്വ. ഹരികുമാർ, ട്രിവാൻഡ്രം ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്ന കാലയളവിൽ അഭിഭാഷകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും അവകാശ സംരക്ഷണത്തിനും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു.
“അഭിഭാഷക സമൂഹത്തിന് വലിയൊരു വഴികാട്ടിയെയാണ് നഷ്ടമായിരിക്കുന്നത്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.” — Lawyers of Kerala
മക്കൾ: ആര്യ, ആർഷ
മരുമക്കൾ: മുരളീകൃഷ്ണ, പ്രമോദ്
കൊച്ചുമകൻ: അനുഗ്രഹ്
അനുശോചന ബുക്ക് (Condolence Register)
Lawyers of Kerala Tribute Boardനിങ്ങളുടെ അനുശോചന സന്ദേശം രേഖപ്പെടുത്തുക:
അഡ്വ. മുജീബ് റഹ്മാൻ
ബാർ കൗൺസിൽ, കേരളം
പ്രിയപ്പെട്ട ഹരികുമാർ സാറിന്റെ വേർപാടിൽ ആഴത്തിലുള്ള ദുഃഖവും ആദരാഞ്ജലികളും അറിയിക്കുന്നു. ബാർ അസോസിയേഷന് അദ്ദേഹം നൽകിയ നേതൃത്വം എപ്പോഴും ഓർമ്മിക്കപ്പെടും. 🌹
അഡ്വ. മീര
ബാർ അസോസിയേഷൻ അംഗം
യുവ അഭിഭാഷകർക്ക് എപ്പോഴും വലിയ മാർഗ്ഗദർശിയായിരുന്നു അദ്ദേഹം. ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രണാണം! 🌹🌹