തിങ്കൾ, 23 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് എൻ.ഐ.എ പ്രത്യേക കോടതി മാപ്പുസാക്ഷിയാക്കിയ പ്രതിക്ക് സെക്ഷൻ 306(4)(b) സി.ആർ.പി.സി തടവ് ബാധകമല്ല; കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു: കേരള ഹൈക്കോടതി

Tag: വസ്തു തർക്കം

കേസുകാര്യം

നിയമനടപടി പാലിക്കാതെ ദേശീയപാതയോരത്തെ കെട്ടിടങ്ങൾ പൊളിക്കരുത്; പൊതു ഉത്തരവ് ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി

2026 ഏപ്രിൽ 13-ലെ റോഡ് സുരക്ഷാ ഉത്തരവ് ആരെയും കയ്യേറ്റക്കാരായി പ്രഖ്യാപിച്ചിട്ടില്ല; ഉടമസ്ഥാവകാശവും അതിർത്തി തർക്കങ്ങളും ഹൈക്കോടതികൾ പരിശോധിക്കണമെന്ന് ജസ്റ്റിസ് വിക്രം നാഥ്

20 നവംബർ 2026 അംഗങ്ങൾക്ക്
കേസുകാര്യം

HAMA പ്രകാരമുള്ള സാധുവായ ദത്തെടുക്കൽ ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിൽ വരില്ല: തെലങ്കാന ഹൈക്കോടതി

സ്വന്തം മാതാപിതാക്കളുടെ സമ്മതത്തോടെ ഹിന്ദു ദത്തെടുക്കൽ നിയമപ്രകാരം ദത്തെടുത്ത കുട്ടിയെ 'സറണ്ടർ ചെയ്ത കുട്ടി'യായി കണക്കാക്കാനാവില്ല; ആധാരം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ 3 ആഴ്ചയ്ക്കകം പരിഗണിക്കാൻ ഉത്തരവ്

18 നവംബർ 2026 അംഗങ്ങൾക്ക്
കേരളം

മൈനറുടെ സ്വത്ത് പവർ ഓഫ് അറ്റോർണി വഴി വിറ്റ കേസ്: നിലനിൽപ്പും കാലഹരണവും പ്രാഥമിക വിഷയമായി തള്ളാനാവില്ല; വിചാരണ വേണമെന്ന് ഹൈക്കോടതി

വസ്തു കൈമാറ്റം തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഇഞ്ചങ്ഷൻ ഉത്തരവുകളിൽ വിവേചനാധികാര ദുരുപയോഗമോ നിയമവിരുദ്ധതയോ (Perversity) ഇല്ലാത്തിടത്തോളം ആർട്ടിക്കിൾ 227 പ്രകാരം ഹൈക്കോടതി ഇടപെടില്ലെന്ന് ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി.

14 നവംബർ 2026 അംഗങ്ങൾക്ക്
പിൻതുടച്ചാവകാശം

ഹിന്ദു പിന്തുടർച്ചാവകാശ നിയമം 8-ാം വകുപ്പ് പ്രകാരം ഭാഗം വെച്ച് ലഭിച്ച പിതൃസ്വത്ത് മകന്റെ സ്വന്തം സ്വത്ത്; പിതാവ് ജീവിച്ചിരിക്കുമ്പോൾ കൊച്ചുമകന് ജന്മാവകാശമായി ഓഹരി ചോദിക്കാനാവില്ല: സുപ്രീം കോടതി

ഒത്തുതീർപ്പ് ഭാഗപത്ര ഡിക്രിയിലൂടെയും വിൽപ്പന ആധാരങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട വസ്തുവിനെ ചോദ്യം ചെയ്യാതെ, ജന്മാവകാശം (Coparcenary Right by Birth) ഉന്നയിച്ച് പ്രായപൂർത്തിയാകാത്ത മകൻ നൽകിയ സിവിൽ അപ്പീൽ ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ്, ജസ്റ്റിസ് സുനിത അഗർവാൾ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് തള്ളി.

10 നവംബർ 2026 അംഗങ്ങൾക്ക്
സിവിൽ നിയമം

പ്ലെയിന്റ് പൂർണ്ണമായി വായിക്കാതെ സമഗ്ര വിചാരണയ്ക്ക് മുൻപ് തള്ളിക്കളയരുത്; രജിസ്ട്രേഷന് മുൻപ് തള്ളിയാലും ‘ഡിക്രി’ രജിസ്റ്ററിൽ രേഖപ്പെടുത്തണം

സിവിൽ നടപടിക്രമ ചട്ടം ഓർഡർ VII റൂൾ 11 പ്രകാരമുള്ള നടപടികളിൽ വിചാരണ കോടതികൾക്കും ഹൈക്കോടതികൾക്കും സുപ്രീം കോടതിയുടെ കർശന മാർഗ്ഗനിർദ്ദേശം

6 നവംബർ 2026 അംഗങ്ങൾക്ക്
വസ്തുനിയമം

നിരക്ഷരനായ കർഷകന്റെ ഭാര്യയെ ഒഴിവാക്കി അടുത്ത ബന്ധുക്കളല്ലാത്തവർക്കായി എഴുതിയ ഒസ്യത്തും രജിസ്ട്രേഷൻ സാക്ഷ്യപത്രത്തിലെ ഒപ്പില്ലാത്ത വെട്ടിത്തിരുത്തലുകളും സംശയാസ്പദം; ഒസ്യത്ത് തള്ളിയ കീഴ്ക്കോടതി വിധികൾ സുപ്രീം കോടതി പുനഃസ്ഥാപിച്ചു

ഒസ്യത്തിലെ സംശയകരമായ സാഹചര്യങ്ങൾ (Suspicious Circumstances) വസ്തുതാപരമായ പ്രശ്നമാണ്; സി.പി.സി സെക്ഷൻ 100 പ്രകാരം രണ്ടാം അപ്പീലിൽ ഇടപെട്ട ഹിമാചൽ പ്രദേശ് ഹൈക്കോടതി അധികാരപരിധി മറികടന്നുവെന്ന് ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്

2 നവംബർ 2026 അംഗങ്ങൾക്ക്
ക്രിമിനൽ നിയമം

‘രാമൻ’ എന്ന ആനയുടെ ഉടമസ്ഥാവകാശ തർക്കം: ഒരേ കുറ്റകൃത്യത്തിൽ വഞ്ചനയും (IPC 420) വിശ്വാസവഞ്ചനയും (IPC 406) ഒരുമിച്ചു നിലനിൽക്കില്ല; കരുനാഗപ്പള്ളി പോലീസിന്റെ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി

ഉടമസ്ഥാവകാശം സിവിൽ കോടതിയിൽ തീർപ്പാക്കേണ്ട വിഷയം; ക്രിമിനൽ നടപടിക്രമത്തിന്റെ ദുരുപയോഗം തടഞ്ഞ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്

26 ഒക്ടോബർ 2026 അംഗങ്ങൾക്ക്
സിവിൽ നിയമം

വിചാരണ ആരംഭിച്ച ശേഷവും വാദപത്രിക ഭേദഗതി അനുവദിക്കാം: ‘അർഹമായ ജാഗ്രത’ (Due Diligence) തെളിയിച്ചാൽ വിലക്കില്ലെന്ന് സുപ്രീം കോടതി

വസ്തു തർക്കത്തിനിടെ പുറത്തുവന്ന അജ്ഞാത ഒത്തുതീർപ്പ് ഡിക്രി കേസിന്റെ സ്വഭാവം മാറ്റുന്നില്ല; ഒഡീഷ ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും വിധികൾ റദ്ദാക്കി. ₹25,000 ചെലവ് ചുമത്തി ഭേദഗതിക്ക് അനുമതി നൽകി ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്.

14 ഒക്ടോബർ 2026 അംഗങ്ങൾക്ക്
ഭരണഘടന

ക്വീൻസ് വാക്ക്‌വേയിൽ കിയോസ്‌കുകൾ സ്ഥാപിക്കാൻ ഗിഡയ്ക്ക് (GIDA) പൂർണ്ണ അധികാരം; കൊച്ചി കോർപ്പറേഷന് ഉടമസ്ഥാവകാശമില്ല

സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി; 2.5 മീറ്റർ വീതിയിൽ ബാരിക്കേഡുകളോടെ സ്വതന്ത്ര കാൽനടപ്പാത ഒരുക്കിയാൽ ആർട്ടിക്കിൾ 19, 21 ലംഘനമില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ & ജസ്റ്റിസ് പ്രീത എ.കെ.

13 ഒക്ടോബർ 2026 അംഗങ്ങൾക്ക്

എല്ലാ വിധിന്യായങ്ങളും പൂർണ്ണമായി വായിക്കാം

സുപ്രീം കോടതി, കേരള ഹൈക്കോടതി വിധികൾ മലയാളത്തിൽ. വരിസംഖ്യ ₹89/മാസം.