LAWYERS OF KERALA
LAWYERS OF KERALA DAILY • KARUNAGAPPALLY EDITION
അഡ്വ: C. R. ഉണ്ണികൃഷ്ണൻ
(പുത്തൻ വീട്ടിൽ, പുതിയകാവ്, കരുനാഗപ്പള്ളി)
ആദരാഞ്ജലികൾ അർപ്പിക്കുക
128 പേർ പ്രണാമമർപ്പിച്ചു
അഡ്വ. സി. ആർ. ഉണ്ണികൃഷ്ണൻ അന്തരിച്ചു
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും
കരുനാഗപ്പള്ളി: പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ: C. R. ഉണ്ണികൃഷ്ണൻ (പുത്തൻ വീട്ടിൽ, പുതിയകാവ്, കരുനാഗപ്പള്ളി) അന്തരിച്ചു.
ചങ്ങൻകുളങ്ങര SRVUPS ലെ റിട്ടേർഡ് അധ്യാപിക M. K. ലേഖാകുമാരിയുടെ ഭർത്താവാണ്. അന്തരിച്ച മുതിർന്ന സി.പി.എം (CPM) നേതാവ് അഡ്വ: സി. ആർ. മധുവിന്റെ സഹോദരനാണ്.
നിയമരംഗത്തും പൊതുരംഗത്തും ദീർഘകാലം സജീവമായിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
സംസ്കാര ചടങ്ങുകൾ: സംസ്കാര ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് പുതിയകാവിലുള്ള വീട്ടുവളപ്പിൽ നടക്കും.