തിങ്കൾ, 23 നവംബർ 2026 A Lawyers of Kerala Publication
നിയമ വാർത്ത niyamavartha.in The Law Voice of Kerala
ബ്രേക്കിംഗ് ചെക്ക് കേസിൽ പണം നൽകാനുള്ള സാമ്പത്തിക ശേഷി തെളിയിക്കാനായില്ലെങ്കിൽ പ്രതിയെ കുറ്റവിമുക്തനാക്കാം: കേരള ഹൈക്കോടതി

Tag: ബി.എൻ.എസ്.എസ്

കേരളം

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാം; പിന്നീട് കുറ്റപത്രം നൽകുന്നത് പഴയ ലംഘനത്തിന് ന്യായീകരണമല്ല: ഹൈക്കോടതി

കോടതി ഉത്തരവിൽ തന്നെ തീയതികൾ വ്യക്തമാക്കിയിട്ടുള്ളപ്പോൾ പോലീസിന്റെ പ്രത്യേക നോട്ടീസ് വേണമെന്ന വാദം ബാലിശം; മജിസ്‌ട്രേറ്റിന്റെ ജാമ്യ റദ്ദാക്കൽ ഉത്തരവ് ശരിവച്ച് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു

21 നവംബർ 2026 അംഗങ്ങൾക്ക്
കേസുകാര്യം

മാനസികാസ്വാസ്ഥ്യമുള്ള പ്രതിയുടെ വിചാരണാ യോഗ്യത പരിശോധിക്കാതെ വിചാരണ: ജീവപര്യന്തം റദ്ദാക്കി; 11 വർഷത്തെ തടവിന് ശേഷം മോചനം

സി.ആർ.പി.സി ചാപ്റ്റർ XXV പ്രകാരം പ്രതിക്ക് സ്വയം പ്രതിരോധിക്കാൻ ശേഷിയുണ്ടോയെന്ന് കോടതി സ്വതന്ത്രമായി വിലയിരുത്തണമെന്നും ആ ബാധ്യത ലീഗൽ എയ്ഡ് അഭിഭാഷകനിലേക്ക് മാറ്റാനാവില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വി.

18 നവംബർ 2026 അംഗങ്ങൾക്ക്
ക്രിമിനൽ നിയമം

റെഗുലർ ജാമ്യം റദ്ദാക്കി വീണ്ടും റിമാൻഡിലായാലും BNSS സെക്ഷൻ 187 പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ജാമ്യാവകാശം നഷ്ടപ്പെടില്ല: കേരള ഹൈക്കോടതി

പഴയ CrPC സെക്ഷൻ 167(2)-ൽ നിന്ന് വ്യത്യസ്തമായി BNSS സെക്ഷൻ 187(2)-ൽ പാർലമെന്റ് ബോധപൂർവ്വം ഉൾപ്പെടുത്തിയ "അല്ലെങ്കിൽ അയാളുടെ ജാമ്യം റദ്ദാക്കപ്പെട്ടിട്ടുണ്ടോ" ("or his bail has been cancelled") എന്ന പ്രയോഗം വ്യക്തിസ്വാതന്ത്ര്യത്തിന് അനുകൂലമായി വ്യാഖ്യാനിക്കണമെന്ന് കോടതി വ്യക്തമാക്കി.

15 നവംബർ 2026 അംഗങ്ങൾക്ക്
സുപ്രീംകോടതി

അഭിഭാഷകരുടെയും കക്ഷികളുടെയും കോടതി പ്രവേശനം തടസ്സപ്പെടുത്തരുത്; ബി.എൻ.എസ്.എസ്. 163 പ്രകാരമുള്ള നോട്ടീസ് ബോർഡ് വ്യവസ്ഥകളോടെ വീണ്ടും സ്ഥാപിക്കാൻ അനുമതി: സുപ്രീം കോടതി

ഡൽഹി ജന്തർ മന്തറിൽ 2026 ഒക്ടോബർ 10-ന് നടത്താനിരുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട നിരോധനാജ്ഞയും നിയന്ത്രണങ്ങളും ചോദ്യം ചെയ്തുള്ള 33 ഹർജികൾ സുപ്രീം കോടതി 11 വിഭാഗങ്ങളായി തിരിച്ചു; 2026 ഒക്ടോബർ 11-ലെ ഉത്തരവിലെ 16(e) ഖണ്ഡിക തിരിച്ചുവിളിച്ചു.

8 നവംബർ 2026 അംഗങ്ങൾക്ക്
കർണാടക

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ‘സൂപ്പർ കോപ്പ്’ അല്ല; പ്രാഥമിക കേസ് തള്ളിയാൽ PMLA അന്വേഷണം തുടരാനാവില്ല, സ്വന്തം നിലയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ ഇ.ഡിക്ക് അധികാരമില്ലെന്നും കർണാടക ഹൈക്കോടതി

മുൻകൂർ പ്രോസിക്യൂഷൻ അനുമതി (Sanction) ഇല്ലാത്തതിനാൽ പ്രാഥമിക കുറ്റകൃത്യം (Predicate Offence) അവസാനിപ്പിച്ച സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) തുടർനടപടികൾ നിലനിൽക്കില്ല. PMLA സെക്ഷൻ 66(2) പ്രകാരം വിവരങ്ങൾ കൈമാറിയിട്ടും സംസ്ഥാന പോലീസ്/ലോകായുക്ത കേസെടുത്തില്ലെങ്കിൽ Cr.P.C സെക്ഷൻ 200 (BNSS സെക്ഷൻ 223) പ്രകാരം സ്വകാര്യ അന്യായം (Private Complaint) നൽകാൻ ഇ.ഡിക്ക് നിയമപരമായ അധികാരമില്ലെന്നും ജസ്റ്റിസ് എം.ഐ. അരുൺ വിധിച്ചു. അഞ്ച് റിട്ട് ഹർജികളും ഹൈക്കോടതി അനുവദിച്ചു.

8 നവംബർ 2026 അംഗങ്ങൾക്ക്
പോക്സോ

തെളിവുൾപ്പെട്ട മൊബൈൽ ഫോൺ ഹാജരാക്കാൻ പ്രതിയോട് ബി.എൻ.എസ്.എസ്. 94-ാം വകുപ്പ് പ്രകാരം ഉത്തരവിടാനാകില്ല; പോക്സോ കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു

ഭരണഘടനയുടെ അനുച്ഛേദം 20(3) നൽകുന്ന സ്വയം കുറ്റാരോപിതനാകാതിരിക്കാനുള്ള അവകാശത്തിന് (Protection against Testimonial Compulsion) വിരുദ്ധമാണ് പ്രതിയോട് തെളിവുകൾ ഹാജരാക്കാൻ സമൻസ് അയക്കുന്നതെന്ന് ഹൈക്കോടതി. അന്വേഷണഘട്ടത്തിൽ വിദേശത്തായിരുന്ന പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.

5 നവംബർ 2026 അംഗങ്ങൾക്ക്
ക്രിമിനൽ നിയമം

കൈയക്ഷര വിദഗ്ദ്ധനെ വിസ്തരിക്കാതെ റിപ്പോർട്ട് തെളിവായി സ്വീകരിക്കാനാവില്ല; ആത്മഹത്യാ പ്രേരണാക്കുറ്റത്തിൽ പത്ത് വർഷത്തെ കഠിനതടവ് സുപ്രീം കോടതി റദ്ദാക്കി

സി.ആർ.പി.സി 313 പ്രകാരമുള്ള പ്രതിയുടെ മൊഴി പ്രോസിക്യൂഷൻ തെളിവിന് പകരമാകില്ല; വിവാഹമോചന-ഗാർഹിക പീഡന കേസുകൾ പിൻവലിച്ച് ഒരുമിച്ച് ജീവിക്കാൻ ആവശ്യപ്പെട്ടുള്ള കത്തുകളിൽ ഭീഷണിയും അസഭ്യവുമുണ്ടെങ്കിലും ആത്മഹത്യാ പ്രേരണയ്ക്ക് മതിയായ സമീപസ്ഥ കാരണമായി (Proximate Causal Connection) കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി.

4 നവംബർ 2026 അംഗങ്ങൾക്ക്
ക്രിമിനൽ നിയമം

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ദൃക്‌സാക്ഷികളുടെ പേരില്ലെന്നതുകൊണ്ടോ ആമാശയത്തിലെ ദഹനസമയത്തെക്കുറിച്ചുള്ള അവ്യക്തമായ വൈദ്യശാസ്ത്ര നിഗമനങ്ങൾ കൊണ്ടോ വിശ്വസനീയമായ ദൃക്‌സാക്ഷി മൊഴികൾ തള്ളിക്കളയാനാവില്ല: സുപ്രീം കോടതി

ഇരട്ടക്കൊലപാതക കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിചിത്രവും തെളിവുകൾക്ക് വിരുദ്ധവുമായ വിധി റദ്ദാക്കി ജീവപര്യന്തം തടവുശിക്ഷ വിധിച്ച കർണാടക ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് അരുൺ പള്ളി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ശരിവെച്ചു. പ്രതികൾ ഉടനടി കീഴടങ്ങാൻ ഉത്തരവ്.

4 നവംബർ 2026 അംഗങ്ങൾക്ക്
വനം

മജിസ്‌ട്രേറ്റ് കോടതിയിലെ കുറ്റവിമുക്തനാക്കലിനെതിരെ സർക്കാരിന് ഹൈക്കോടതിയിൽ നേരിട്ട് അപ്പീൽ ഹർജി നൽകാനാവില്ല

കോഗ്നിസിബിളും ജാമ്യമില്ലാത്തതുമായ കുറ്റങ്ങളിൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകേണ്ടത്; സർക്കാരിന്റെ ലീവ് പെറ്റീഷൻ ഹൈക്കോടതി തള്ളി

3 നവംബർ 2026 അംഗങ്ങൾക്ക്

എല്ലാ വിധിന്യായങ്ങളും പൂർണ്ണമായി വായിക്കാം

സുപ്രീം കോടതി, കേരള ഹൈക്കോടതി വിധികൾ മലയാളത്തിൽ. വരിസംഖ്യ ₹89/മാസം.