മെഡിക്കൽ കോളേജുകളുടെ അഫിലിയേഷൻ നിരസിക്കാൻ രജിസ്ട്രാർക്ക് അധികാരമില്ല; അധികാരം ഗവേണിംഗ് കൗൺസിലിന് മാത്രം: ഹൈക്കോടതി
രജിസ്ട്രാർക്ക് ഭരണപരമായ അധികാരങ്ങൾ (Administrative Powers) മാത്രമാണുള്ളതെന്നും അഫിലിയേഷൻ തുടരുന്നതിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് നിയമദൃഷ്ട്യാ നിലനിൽക്കില്ലെന്നും (Non est in law) ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കാലാവധി അവസാനിക്കുന്നതിന് മുൻപ് സർവകലാശാല തീരുമാനമെടുത്തില്ലെങ്കിൽ പ്രൊവിഷണൽ / കണ്ടീഷണൽ അഫിലിയേഷൻ ഒരു വർഷത്തേക്ക് കൂടി സ്വാഭാവികമായി നീട്ടിക്കിട്ടിയതായി കണക്കാക്കാം. എന്നാൽ പ്രവേശന സമയപരിധി (26.10.2026) അവസാനിച്ചതിനാൽ ഈ അധ്യയന വർഷം പുതിയ അലോട്ട്മെന്റ് അനുവദിക്കാനാവില്ല.
അംഗങ്ങൾക്ക്


